ads

banner

Monday, 4 March 2019

author photo

പാകിസ്ഥാനിലെ ബാലാകോട്ട് ആക്രമണത്തില്‍ തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ പിഴുതെറിഞ്ഞതെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത്‍സിങ് സിദ്ദു. ബാലാകോട്ട് പ്രത്യാക്രമണത്തിൽ 250 ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് സിദ്ദുവിന്‍റെ ട്വീറ്റ്. 

300 തീവ്രവാദികള്‍ കൊല്ലപ്പെട്ടോ ഇല്ലയോ? ആക്രമണത്തിന്‍റെ ലക്ഷ്യമെന്തൊണ്? ആക്രമണം തെരഞ്ഞെടുപ്പ് ഗിമ്മിക്കാണോ? തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ ആക്രമണത്തിലൂടെ പിഴുതെറിഞ്ഞത്? സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രാജ്യം പോലെ വിശുദ്ധമാണ് സൈന്യം - സിദ്ധു ട്വീറ്റ് ചെയ്‌തു.

പുൽവാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അമിത് ഷാ പറയുന്നത്. ഇതുവരെ ഇന്ത്യ മരിച്ച ഭീകരരുടെ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് അമിത് ഷാ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement