ആമസോൺ: അമേരിക്കൻ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ താന്‍ ആമസോൺ, ഫേസ്ബുക്, ഗൂഗിൾ മുതലായ സാങ്കേതിക ഭീമന്‍മാര്‍ക്ക് കടിഞ്ഞാണിടുമെന്ന എലിസബെത്ത് വാറൻ. “ഈ ടെക് കമ്പനികൾക്ക് ഇന്ന് നമ്മുടെ സമൂഹത്തിനുമേൽ വലിയ അധികാരം കയ്യാളുന്നുണ്ട്. നമ്മുടെ സമ്പദ്ഘടനയിൽ, നമ്മുടെ സാമൂഹ്യബന്ധങ്ങളിൽ, നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ എല്ലായിടത്തും ഈ കമ്പനികൾക്കൊക്കെ വലിയ അധികാരമാണ്. ഇവർ നമ്മുടെ വിപണിയിലെ ആരോഗ്യകരമായ മത്സരങ്ങളെ ഇല്ലാതാക്കുന്നു. നമ്മുടെ സ്വകാര്യതയ്ക്ക് യാതൊരു പ്രാധാന്യവും കൽപ്പിക്കാതെ നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പടെ ചോർത്തി മറ്റു പരസ്യ കമ്പനികൾക്ക് മറിച്ച് വിൽക്കുന്നു.” ഈ കമ്പനികളെ നിയന്ത്രിക്കേണ്ടതിന്റെയും ഇവ തമ്മിലുള്ള സംയുക്ത സംരംഭങ്ങളും ഒരു വലിയ ടെക്ക് കമ്പനി മറ്റൊന്ന് ഏറ്റെടുക്കുന്ന പ്രവണതയും നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വാറൻ തന്നെ പറയുന്നു.
2020 തിരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ അമേരിക്കന്‍ ജീവിതത്തെ ഇത്രയും മാറ്റിമറിച്ച സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും 25 ബില്യൺ ഡോളറിലധികം വാർഷിക വരുമാനം ഉണ്ടാക്കുന്ന വലിയ കമ്പനികൾ തമ്മിൽ ഒരുമിച്ച് ചേർന്ന് ഒരു മേഖലയിൽ ആകെ കുത്തകയായി നിൽക്കുന്ന അവസ്ഥ ഒഴിവാക്കുമെന്നും ഉള്ള വാറന്റെ പ്രഖ്യാപനം ചരിത്രപരം എന്നാണു ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
This post have 0 komentar
EmoticonEmoticon