ഏലൂര്‍ : പെരിയാറിലേക്ക് മാംസാവശിഷ്ടങ്ങള്‍ തള്ളി. എടയാര്‍ വ്യവസായ മേഖലയില്‍ നിന്നാണ് മാംസാവശിഷ്ടങ്ങള്‍ തള്ളിയിരിക്കുന്നത്. സംഭവത്തില്‍ മൃഗക്കൊഴുപ്പ് തള്ളാന്‍ സാധ്യതയുളള രണ്ടു കമ്പനികളില്‍ പൊലീസ് പരിശോധന നടത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കമ്മീഷ്ണറുടെ നിര്‍ദ്ദേശപ്രകാരം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധികള്‍ എത്തിയിരുന്നുവെങ്കിലും ലീഗല്‍ സാംപിളെടുക്കുന്നതിനുളള ഉപകരണങ്ങളൊന്നും കൊണ്ടുവന്നിരുന്നില്ലെന്നു മാത്രമല്ല മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താനുളള ശ്രമങ്ങളും പിഎസ്ബിയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. കഴിഞ്ഞ ഞായറാഴ്ചയും പെരിയാറിലേക്ക് മൃഗക്കൊഴുപ്പ് ഒഴുക്കിയിരുന്നു.
കട്ടികൂടിയ വെളളപ്പാട ഷട്ടറിന്റെ മേല്‍ത്തട്ടില്‍ പുഴയില്‍ നിറഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അന്നും മാലിന്യം തള്ളിയത് എവിടെ നിന്നെന്നു കണ്ടെത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു കഴിഞ്ഞിരുന്നില്ല. മാലിന്യം അടിഞ്ഞുകൂടുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തി ഇവ താഴോട്ട് ഒഴുക്കി വിട്ടാണ് പരിഹാരം കണ്ടിരുന്നത്. എന്നാല്‍ ഇവ അമിതമായി പുഴയിലേക്ക് ഒഴുകിയെത്തുമ്പോള്‍ മത്സ്യനാശം സംഭവിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
മാത്രമല്ല ഇവര്‍ക്ക് വന്‍ തോതില്‍ തൊഴില്‍ നഷ്ടവും സംഭവിക്കുന്നു. അതേസമയം വ്യവസായ മേഖലയില്‍ നിന്നു മാലിന്യം പുഴയിലേക്ക് തള്ളുന്നില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഏലൂര്‍ സര്‍വീലന്‍സ് സെന്റര്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം മേലധികാരികള്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിട്ടുണ്ട്. നിലവില്‍ മൃഗക്കൊഴുപ്പ് പാതാളത്തെ റഗുലേറ്റര്‍ ബ്രിഡ്ജിന്റെ ലോക്ക്ഷട്ടറിനു സമീപത്തു നിറയുകയും കെട്ടിക്കിടക്കുന്ന മാലിന്യത്തില്‍ നിന്നു ദുര്‍ഗന്ധവും ഉയരുന്നുണ്ട്. പെരിയാറില്‍ ക്ലോറൈഡിന്റെ അളവ് കൂടുന്നതിനെതിരെ വ്യവസായശാലകളുടെ പ്രതിനിധികള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഇറിഗേഷന്‍ വകുപ്പിനും കളക്ടര്‍ക്കും നഗരസഭയ്ക്കും പരാതി നല്‍കിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon