കൊച്ചി : കൊച്ചിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ വൈറ്റില തൈക്കുടം ജംഗ്ഷനില്‍ വെച്ചാണ് അപകടം. കെഎസ്ആര്‍ടിസിയും ടിപ്പര്‍ ലോറിയും ടാങ്കര്‍ ലോറിയും ഒരേ സമയം അപകടത്തില്‍ പെടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ആറുമണിയോട് കൂടിയാണ് അപകടം നടന്നത്. റോഡില്‍ യുടേണ്‍ എടുത്ത ടിപ്പര്‍ ലോറിക്ക് പിന്നില്‍ ആദ്യം കെ.എസ്.ആര്‍.ടി.സി ഇടിച്ച് കയറി. തുടര്‍ന്ന് പിന്നാലെ വന്ന കുടിവെളള ടാങ്കര്‍ ലോറി കെ.എസ്.ആര്‍.ടി.സി ബസിന് പിന്നിലേക്കും ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ സൂരജിനും ബസ് ഡ്രൈവര്‍ ഷാനവാസിനും ആണ് പരിക്കേറ്റത്. ഇതില്‍ സൂരജിന്റെ പരിക്ക് ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ സൂരജ് വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയിരുന്നു. ലോറി വെട്ടി പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. ഇയാളുടെ കാലില്‍ ആഴത്തില്‍ മുറിവ് സംഭവിച്ചിട്ടുണ്ട്. സൂരജ് ഇപ്പോള്‍ വൈറ്റില സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എന്നാല്‍ നിസാരപരിക്കേറ്റ ഷാനവാസിനെ പ്രാഥമിക ശ്രുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു. അപകടത്തെ തുടര്‍ന്ന് രാവിലെ ഏറെ നേരം വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. തുടര്‍ന്ന് സംഭവസ്ഥലത്ത് പൊലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon