കട്ടപ്പന: ഇടുക്കിയിലെ കര്‍ഷക ആത്മഹത്യ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന മന്ത്രി എ.കെ.ബാലന്റെ പ്രസ്താവനയ്‌ക്കെതിരെ പി.ടി.തോമസ് എംഎല്‍എ. എ.കെ.ബാലന്റെ പ്രസ്താവന നിരുത്തരവാദപരമെന്ന് പി.ടി.തോമസ് പറഞ്ഞു.
ആയിരം ദിനാഘോഷത്തിന്റെ തിരക്കിലായതിനാലാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കാണാത്തത്. കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ രേഖകള്‍ തയാറാക്കുന്ന തിരിക്കില്‍ ജോയ്‌സ് ജോര്‍ജ് എംപിക്കും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നോക്കാന്‍ സമയമില്ലെന്നും പി.ടി.തോമസ് പറഞ്ഞു.
കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നതു ശ്രദ്ധയില്‍പെട്ടിട്ടില്ല. സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമായിട്ടല്ല കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്നത്. സര്‍ക്കാരിനെതിരെ വെറുതെ ആക്ഷേപം ഉന്നയിക്കുകയാണെന്നുമായിരുന്നു മന്ത്രി എ കെ ബാലന്റെ പ്രസ്താവന.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon