ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ആലപ്പുഴയില്‍ ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മുഴുവന്‍ സംസ്ഥാനങ്ങളിലെയും സീറ്റ് നിര്‍ണയമടക്കം ഭാരിച്ച ചുമതലകളുണ്ട്. ഡല്‍ഹിയിലിരുന്നു മത്സരിക്കുന്നത് ആലപ്പുഴയിലെ വോട്ടര്‍മാരോടുള്ള നീതികേടാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
എന്നാലും പാര്‍ട്ടി താല്‍പര്യത്തിനാണു മുന്‍ഗണന. സ്ഥാനാര്‍ഥി നിര്‍ണയം, സഖ്യചര്‍ച്ചകള്‍, കോണ്‍ഗ്രസ് അധ്യക്ഷന്റെ പൊതുപരിപാടികളുടെ ഏകോപനം തുടങ്ങിയവയ്ക്കു പുറമേ, കര്‍ണാടക സംസ്ഥാനത്തിന്റെ ചുമതലയുമുണ്ട്. ഈ ദൗത്യം തന്നെ ഏല്‍പിച്ചതു കോണ്‍ഗ്രസ് അധ്യക്ഷനാണെന്നും തന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹത്തിനു ബോധ്യമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon