തൃശ്ശൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിൽ അന്തിമതീരുമാനം അമിത് ഷായുടേതെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷനും തൃശ്ശൂരിലെ എൻ.ഡി.എ. സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളി. ഇതുവരെ താൻ തൃശ്ശൂരിലെ സ്ഥാനാർഥിയാണെന്നും ഇതിൽ മാറ്റമുണ്ടാകുമോ ഇല്ലയോ എന്നത് തീരുമാനിക്കേണ്ടത് ബി.ജെ.പി. ദേശീയ അധ്യക്ഷനാണെന്നും തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
വയനാട്ടിൽ നിലവിലെ സാഹചര്യത്തിൽ അമിത്ഷായുമായി കാര്യങ്ങൾ സംസാരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടോടെ ഇതുസംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകും. ആ തീരുമാനം ബി.ജെ.പി. ദേശീയ അധ്യക്ഷൻ പ്രഖ്യാപിക്കും- തുഷാർ വ്യക്തമാക്കി.
ബി.ഡി.ജെ.എസിന് നൽകിയ വയനാട് സീറ്റ് ബി.ജെ.പി.ക്ക് വിട്ടുകൊടുക്കാൻ തയ്യാറാണെന്നും വയനാടിന്റെ കാര്യത്തിൽ എന്തുതീരുമാനമെടുക്കാനുമുള്ള സ്വാതന്ത്ര്യം അമിത്ഷായ്ക്ക് വിട്ടുനൽകിയിട്ടുണ്ടെന്നും തുഷാർ പറഞ്ഞു. നിലവിൽ വയനാട്ടിൽ പ്രഖ്യാപിച്ച ബി.ഡി.ജെ.എസ്. സ്ഥാനാർഥിക്ക് രാഹുൽഗാന്ധിയുമായി പോരാടാനാകില്ലെന്നും സ്ഥാനാർഥിത്വത്തിൽ മാറ്റമുണ്ടാകുമെന്നും വയനാട്ടിൽ ശക്തമായ സാന്നിധ്യമുള്ള സംഘടനയാണ് ബി.ഡി.ജെ.എസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon