അയോധ്യപ്രശ്നത്തിന് പരിഹാരം കാണാന്‍ മധ്യസ്ഥ ചര്‍ച്ചകളുടെ സാധ്യത പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുന്‍സുപ്രീം കോടതി ജസ്റ്റിസുമാരുടെ പേരുകള്‍ അയോധ്യ കേസിലെ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചു തുടങ്ങി.
കക്ഷികളായ ഹിന്ദു മഹാസഭയും നിര്‍മോഹി അഖാഡയുമാണ് പേരുകൾ സമർപ്പിച്ചത്. മുസ്‌ലിം സംഘടനകൾ പേരുകൾ അൽപ സമയത്തിനകം നിർദേശിക്കും. ഇന്ന് തന്നെ മധ്യസ്ഥരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യണമെന്ന് സുപ്രീംകോടതി കേസിലെ കക്ഷികളോട് ആവശ്യപ്പെട്ടിരുന്നു
കേസിലെ കക്ഷികളായ ഹിന്ദു മഹാസഭ മുൻ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ എസ് ഖേഹാര്‍ മുൻ സുപ്രീം കോടതി ജഡ്ജി എകെ. പട്നായിക് എന്നിവരുടെ പേരുകള്‍ സുപ്രീംകോടതിക്ക് ശുപാര്‍ശ ചെയ്തു. മറ്റൊരു കക്ഷികളായ നിര്‍മോഹി അഖാഡ മുൻ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് എ.കെ പട്നായിക്, ജസ്റ്റിസ് ജിഎസ് സിംഗ്വി എന്നിവരുടെ പേരുകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ജസ്റ്റിസ് എകെ പട്നായിക്കിന്‍റെ പേര് ഹിന്ദു മഹാസഭയും നിര്‍മോഹി അഖാഡയും മുന്നോട്ടു വച്ചിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon