ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ അനന്ദ്നാഗിലെ ബിജ്ബെഹാര മേഖലയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി റമീസ് അഹമ്മദ് ദറിനെ അറസ്റ്റ് ചെയ്തു. സിആര്‍പിഎഫും കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് റമീസ് അഹമ്മദ് അറസ്റ്റിലായത്. റമീസില്‍ നിന്ന് നിരവധി ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഷോപിയാനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. മരിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon