മുംബൈ: നാടകീയ നീക്കങ്ങൾക്കൊടുവിൽ ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പിയിലെ അജിത് പവാര്‍ വിഭാഗത്തിെന്‍റ പിന്തുണയോടെയായിരുന്നു സത്യപ്രതിജ്ഞ. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകും. ഫട്നാവിസിനേയും അജിത് പവാറിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ ജനങ്ങളുടെ വിധി ബി.ജെ.പിക്ക് അനുകൂലമായിരുന്നുവെന്ന് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. സ്ഥിരതയുള്ള സര്‍ക്കാറാണ് മഹാരാഷ്ട്രയില്‍ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും അതാണ് സര്‍ക്കാറുണ്ടാക്കാന്‍ കാരണമെന്ന് അജിത് പവാറും പ്രതികരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon