ads

banner

Tuesday, 5 March 2019

author photo


തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. കര്‍ഷക ആത്മഹത്യ ചര്‍ച്ചയില്‍ വിഷയമാകും. കര്‍ഷകര്‍ക്ക് എതിരായ ജപ്തി നടപടികളും ചര്‍ച്ച ചെയ്യും. അടിയന്തിരമായി ബാങ്കുകളുടെ യോഗവും ചേരുന്നുണ്ട്. കാര്‍ഷിക വായ്പകള്‍ക്ക് പുറമെ കര്‍ഷകരെടുത്ത എല്ലാതരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കുന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യും. 

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ കാര്‍ഷിക മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ്. മൊറട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി. 

കൂടുതല്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയച്ചുള്ള നടപടികളുമായി ബാങ്കുകള്‍ മുന്നോട്ട് പോകുകയാണ്. പൊതു മേഖല, സഹകരണ മേഖല ബാങ്കുകളും ജപ്തി നോട്ടീസ് അയക്കുന്നുണ്ട്. പതിനാരിയത്തോളം കര്‍ഷകര്‍ഷകര്‍ക്കാണ് നോട്ടീസ് കിട്ടിയിരിക്കുന്നത്. ഇത് കൂടാതെ ഫോണിലൂടെയും നേരിട്ടും ഭീഷണികള്‍ ഉണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. അതേസമയം നോട്ടീസ് കയ്യില്‍ കിട്ടിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍. ഇനി ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

പ്രളയ ശേഷം ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്ക്. പ്രളയത്തെ തുടര്‍ന്ന് മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ബാങ്കുകള്‍ വകവയ്ക്കുന്നില്ല. എന്നാല്‍ സര്‍ക്കര്‍ ഗ്യാരണ്ടി നല്‍കാതെ വിട്ടുവീഴ്ചക്കില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement