പൊന്നാനിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റിൽ മറ്റു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും പൊന്നാനിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പൊന്നാനിയുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്നത് ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനായാണെന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്.
അതേസമയം, പൊന്നാനി സീറ്റിലേക്ക് സിപിഎം മണ്ഡലം കമ്മിറ്റി പിവി അന്‍വര്‍ എംഎല്‍എയേയും, വി.അബ്ദു റഹ്മാനേയും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചയില്‍ പിവി അന്‍വറിനൊപ്പം മലപ്പുറത്തെ യുവനേതാവ് നിയാസ് പുളിക്കലത്തിന്‍റെ പേര് കൂടി ഉയര്‍ന്നു വന്നു. ഇവരില്‍ ആരെ മത്സരിപ്പിക്കണം എന്ന കാര്യത്തില്‍ പല ചര്‍ച്ചകളും നടന്നെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ സംസ്ഥാന സെക്രട്ടേറിയെറ്റിനായില്ല.
ഇതോടെ പൊന്നാനി സീറ്റില്‍ തീരുമാനം ശനിയാഴ്ച്ച എടുക്കാം എന്ന ധാരണയില്‍ ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പിരിയുകയായിരുന്നു. അടുത്ത സെക്രട്ടേറിയറ്റ് യോഗത്തിന് മുന്‍പായി ഇക്കാര്യത്തില്‍ പ്രദേശിക തലത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ സംസ്ഥാന നേതൃത്വം നടത്തിയേക്കും. പൊന്നാനിയില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണം എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റില്‍ ധാരണയായിട്ടുണ്ട്.
എന്നാൽ, തീരുമാനമെടുക്കാതെ വൈകിക്കുന്നത് മുസ്‌ലിം ലീഗ് സ്ഥാനാർഥി ആരാണെന്ന് അറിയുന്നതിന് വേണ്ടിയാണെന്നാണ് സൂചന. പൊന്നാനിയിൽ മുസ്‌ലിം സ്ഥാനാർത്ഥിയായി നിലവിലെ മണ്ഡലത്തിലെ എം പി ഇ ടി മുഹമ്മദ് ബഷീറിന്റെയും മലപ്പുറം സിറ്റിംഗ് എം പി പി കെ കുഞ്ഞാലികുട്ടിയുടെയും പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.കുഞ്ഞാലിക്കുട്ടിയാണ് പൊന്നാനിയിൽ മത്സരിക്കുന്നതെങ്കിൽ കൂടുതൽ ശക്തമായ പോരാട്ടം നടത്തുന്നതിനായി ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാനിയിരിക്കും സിപിഎമ്മിന്റെ തീരുമാനം. ശനിയാഴ്ചയാകും അന്തിമ തീരുമാനമെടുക്കുന്നത്. അതിന് ശേഷമാകും സിപിഎം തീരുമാനം എന്നാണു റിപ്പോർട്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon