പാകിസ്ഥാനിലെ ജയിലില്‍ തടവിലായിരുന്ന ഇന്ത്യന്‍ മത്സ്യതൊഴിലാളി മരിച്ചു. ഗുജറാത്തിലെ കടലോര മേഖലയായ ഗിര്‍-സോമനാഥ് ജില്ലയിലെ പാല്‍ഡി വില്ലേജില്‍ നിന്നുള്ള ബിക്കാഭായ് ബാംബിനിയ (50) ആണ് മരിച്ചത്. മൃതദേഹം തിരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണ്.
അമൃത്സറിലെ ജയിലില്‍ പാകിസ്ഥാനി സ്വദേശി മരിച്ചെന്നുള്ള വാര്‍ത്ത ഇന്നലെ പുറത്ത് വന്നിരുന്നു. ഇതിന് ശേഷമാണ് ബിക്കാഭായ്‍യുടെ മരണ വാര്‍ത്ത പാകിസ്ഥാനില്‍ നിന്നെത്തിയത്. വ്യാഴാഴ്ച വെെകുന്നേരമാണ് തങ്ങള്‍ക്ക് ബിക്കാഭായ്‍യുടെ മരണവാര്‍ത്തയെ കുറിച്ച് വിവരം ലഭിക്കുന്നതെന്ന് പോര്‍ബന്തറിലെ മത്സ്യത്തൊഴിലാളി സംഘടന നേതാവായ ജിവന്‍ ജുന്‍ജി പറഞ്ഞു.
ആരോഗ്യം മോശമായതിനാല്‍ മാര്‍ച്ച് നാലിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി അറിഞ്ഞു. ഈ വിവരങ്ങള്‍ എല്ലാം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട് - അദ്ദേഹം കൂട്ടിച്ചേർത്തു
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon