അമേരിക്കയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടം പിടിച്ചു ഒരു ആടും.ഫെയര്‍ ഹാവനിലെ വെര്‍മന്റ് ടൗണിലെ മേയറായാണ് ലിങ്കണ്‍ വിജയിച്ചത്. വളര്‍ത്തു മൃഗങ്ങള്‍ക്കായി നടത്തിയ തിരഞ്ഞെടുപ്പിലാണ് ലിങ്കണ്‍ വിജയം കരസ്ഥമാക്കിയത്. പൂച്ചകളെയും നായകളെയും എലിയെയും ഒക്കെ പരാജയപ്പെടുത്തിയാണ് ലിങ്കന്‍ മേയറായത്. പതിനാറ് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. പത്ത് വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ സമ്മിയെന്ന നായയെ മൂന്ന് വോട്ടുകള്‍ക്കാണ് ലിങ്കണ്‍ തോല്‍പിച്ചത്. ബാക്കിയുള്ള സ്ഥാനാര്‍ഥികള്‍ മൊത്തത്തില്‍ നേടിയത് 30 വോട്ടുകളാണ്.
മേയര്‍ സ്ഥാനത്തിരിക്കുന്ന കാലയളവില്‍ ലിങ്കണ്‍ പ്രാദേശിക പൊതുപരിപാടികളില്‍ പങ്കെടുക്കും. ഫെയര്‍ ഹാവന് നിലവില്‍ മേയറില്ല. ഈ ചെറിയ പട്ടണത്തിന് ഒരു മാനേജറാണുള്ളത്. ജോസഫ് ഗുണ്ടൂരാണ് ഇപ്പോള്‍ ഇവിടത്തെ മേയര്‍. ഇത്തരത്തില്‍ രസകരമായ മത്സരങ്ങളും പൊതുപരിപാടികളും ജോസഫ് ഗുണ്ടൂര്‍ സംഘടിപ്പിക്കാറുണ്ട്. ലിങ്കണ്‍ ചൊവ്വാഴ്ച സ്ഥാനമേല്‍ക്കുമെന്നാണ് വാര്‍ത്ത.
ഒരു സ്‌കൂള്‍ അധ്യാപകന്റേതാണ് ഈ ആട്. 2500 പേര്‍ മാത്രം ജനസംഖ്യയുള്ള ഫെയര്‍ ഹാവനില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon