വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചെന്നുകാട്ടി കെ.കെ. രമ ഉൾപ്പെടെയുള്ള ആർഎംപി നേതാക്കള്‍ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു. രമയ്‌ക്കൊപ്പം എന്‍. വേണു, പി. കുമാരന്‍കുട്ടി എന്നിവര്‍ക്കെതിരെയാണ് വക്കീല്‍നോട്ടീസ് അയച്ചത്.
വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജനെ കൊലയാളിയെന്നു വിശേഷിപ്പിച്ചത്തിനെതിരെയാണ് വക്കീൽ നോട്ടീസ്. 17.03.2019 നാണ് കോഴിക്കോട് ചേര്‍ന്ന യോഗത്തിന് ശേഷം ആര്‍എംപി നേതാക്കള്‍ പി. ജയരാജനെ കൊലയാളിയെന്ന് അധിക്ഷേപിച്ചത്
അതേസമയം, സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്‌ണൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും, സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി. ഗൂഢാലോചന ആരോപിച്ച് രണ്ട് കേസുകളില്‍ ബോധപൂര്‍വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു ജയരാജന്‍ പ്രതിയായത്. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്നു കോടതി കണ്ടെത്തിയിട്ടില്ല.
ഈ സാഹചര്യത്തില്‍ 17.03.2019 ന് ശ്രീമതി രമ നടത്തിയ പ്രസ്താവന തികച്ചും ദുരുപധിഷ്ടവും ജയരാജന് അപമാനകരവുമാണ്. അതിനാല്‍ അവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമന്നും, മേലില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് അവരെ വിലക്കണമെന്നും കോടിയേരി നിവേദനത്തില്‍ ആവശ്യപ്പെട്ടു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon