ads

banner

Tuesday, 19 March 2019

author photo

അഞ്ചുവര്‍ഷം മുമ്പ് ഇറാഖിലെ സിന്‍ജാറില്‍ തീവ്രവാദികളുടെ പിടിയിലകപ്പെട്ട ആയിരക്കണക്കിനു യുവതികളിലൊരാളാണ് 20 കാരിയായ ഇസ്ര എന്ന പെൺകുട്ടി.വസ്ത്രത്തിനു മുകളില്‍ ധരിച്ചിരുന്ന തല മുതല്‍ പാദംവരെ നീളുന്ന കറുത്ത കുപ്പായം ഊരി കത്തിച്ചു കൊണ്ട് കത്തിയെരിയുന്ന വസ്ത്രം നോക്കി അവള്‍ പറഞ്ഞു ഇതുപോലെ അവരെയും കത്തിക്കണം. അവള്‍ക്ക് മാത്രമല്ല അവളെ പോലെ ആയിരക്കണക്കിന് യുവതികള്‍ക്ക് ഈ വസ്ത്രം അടിമത്വത്തിന്റെ പ്രതീകം കൂടിയാണ്. ആ വസ്ത്രം കത്തിക്കുന്നത് മോചനത്തിന്റെ പ്രതീകമായി അവര്‍ കരുതുന്നു. യസീതി മതവിശ്വാസികളില്‍ ഒരാളാണ് ഇസ്ര .അഞ്ചുവര്‍ഷം മുമ്പ് ഇറാഖില്‍ നടത്തിയ ആക്രമണത്തില്‍ ഐഎസ് തീവ്രവാദികള്‍ പ്രായമുള്ള പുരുഷന്‍മാരെ കൊലക്കത്തിക്ക് ഇരയാക്കി. ചെറുപ്പക്കാരെ ഐഎസിനുവേണ്ടി പോരാടുന്ന യോദ്ധാക്കളാക്കി. കൊച്ചുകുട്ടികളെ കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ക്ക് വളര്‍ത്താന്‍ കൊടുത്തു. കൗമാരക്കാരായ പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗിക അടിമകളാക്കി വില്‍ക്കുകയും ചെയ്തു .

സിറിയയില്‍ കഴിഞ്ഞ ദിവസം ഐഎസിന്റെ അവസാന ശക്തികേന്ദ്രവും തകര്‍ക്കപ്പെട്ടതോടെയാണ് യുവതികളുള്‍പ്പെ ടെയുള്ളവര്‍ മോചിപ്പിക്കപ്പെട്ടത്.രക്ഷപ്പെട്ട സ്ത്രീകള്‍ തടവുകേന്ദ്രത്തില്‍നിന്ന് പുറത്തുവന്ന് ആദ്യം ചെയ്തത് ശരീരം മൂടുന്ന കറുത്ത വസ്ത്രം ഊരി കത്തിക്കുകയായിരുന്നു. ഇതിന്റെ വിഡിയോകള്‍ അവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.  ബാഗോസ് എന്ന ഐഎസ് പട്ടണത്തില്‍നിന്ന് രക്ഷപ്പെട്ട യുവതിയാണ് ഇസ്ര . പരാജയം സമ്മതിച്ച് പലായനം ചെയ്യുന്നതിനുമുമ്പ് തങ്ങളുടെ അധീനതയിലുണ്ടായിരുന്ന യുവതികളെ ഐഎസുകാര്‍ മോചിപ്പിച്ചുരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്നു ഇസ്രായും. മോചിപ്പിക്കപ്പെട്ട യുവതികള്‍, ഇസ്രാ ഉള്‍പ്പെടെ, മരുഭൂമിയില്‍ സുരക്ഷാ ഭടന്‍മാര്‍ക്കൊപ്പം നിരന്നുനിന്നാണ് അഞ്ചുവര്‍ഷമായി അടിമത്തത്തിന്റെ പ്രതീകമായിരുന്ന കറുത്ത വസ്ത്രം ഊരിമാറ്റിയത്. 

ആദ്യം ഈ വസ്ത്രം അവര്‍ എന്നെ അണിയിക്കുമ്പോള്‍ എനിക്കു ശ്വാസം മുട്ടുന്നതുപോലെ തോന്നി ,എനിക്കിതു സഹിക്കാനേ ആവുന്നില്ലായിരുന്നു, എതിര്‍ത്തെങ്കിലും അവര്‍ ഇത് ധരിക്കാന്‍ നിര്‍ബന്ധിച്ചു-ഇസ്ര പറയുന്നു .അനുസരിക്കാതെ മര്‍ഗമില്ലായിരുന്നു.എല്ലാ സ്ത്രീകളും ഈ വസ്ത്രം ധരിക്കണമെന്ന് അവര്‍ നിര്‍ബന്ധിച്ചു.  ഒറ്റയ്ക്കാകുമ്പോഴൊക്കെ ഞാന്‍ ഈ വസ്ത്രം ഊരിമാറ്റും . ഇതില്ലാതെ പുറത്തേക്ക് പോകരുതെന്ന് അവര്‍ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ രക്ഷപ്പെട്ടിരിക്കുന്നു. ഇനി ഇത് കത്തിച്ചിട്ടുതന്നെ കാര്യം- ഇസ്രാ ആവേശത്തോടെ കറുത്ത പുറംകുപ്പായത്തിനു തീ കൊടുക്കുന്നു. ചുറ്റും നില്‍ക്കുന്ന സുരക്ഷാ ഭടന്‍മാര്‍ കയ്യടിക്കുന്നതും വിഡിയോയില്‍ കാണാം. സാത്താനെ അരാധിക്കുന്നവരായാണ് യസീദികളെ ഐഎസുകാര്‍ കണ്ടിരുന്നത്. അത്തരക്കാരെ കൊല്ലാനും തീ വയ്ക്കാനും മാനഭംഗപ്പെടുത്താനും കുഴിച്ചുമൂടാനും തങ്ങള്‍ക്ക് അധികാരവും അവകാശവുമുണ്ടെന്നും അവര്‍ വിശ്വസിച്ചിരുന്നു.

ആയിര ക്കണക്കിനു പുരുഷന്‍മാരെ അവര്‍ ഇറഖിന്റെ മണ്ണില്‍ കൂട്ടത്തോടെ കുഴിച്ചുമൂടി. അനാഥകളാക്കപ്പെട്ട, അടിമകളാക്കപ്പെട്ട യുവതികള്‍ ഒട്ടേറെയാണ് .അമേരിക്കന്‍ പിന്തുണയോടെ സിറിയയിലെ ഡെമോക്രറ്റിക് സഖ്യം ഐഎസിനെതിരെ നടത്തുന്ന പോരാട്ടം എതാണ്ട് പൂര്‍ണമായിരിക്കുകയാണ്. ബാഗോസ് എന്ന നഗരമായിരുന്നു ഐഎസിന്റെ അവസാത്തെ ശക്തികേന്ദ്രം. ആ നഗരവും സിറിയന്‍ സേന ഐഎസില്‍നിന്ന് സ്വതന്ത്രമാക്കിക്കഴിഞ്ഞു. ഒരാഴ്ച വെടിനിര്‍ത്തല്‍ അനുവദിച്ച് സാധാരണ പൗരന്‍മാര്‍ക്ക് രക്ഷപ്പെടാന്‍ സമയം നല്‍കിയതിനുശേഷമായിരുന്നു സിറിയന്‍ സേനയുടെ അവസാനത്തെ ആക്രമണം.മൂവായിരത്തോളം ഐഎസ് തീവ്രവാദികളെ അവര്‍ തടവിലാക്കി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement