വയനാട്: തിരുനെല്ലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശിലേരി സ്വദേശി കൃഷ്ണകുമാറാണ് വീടിനടുത്ത തോട്ടത്തിൽ തൂങ്ങിമരിച്ചത്.
രാവിലെ 8 മണിക്ക് ആണ് തൃശിലേരി സ്വദേശി കൃഷ്ണകുമാറിനെ വീടിനടുത്ത തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണകുമാറിന് തൃശിലേരി സഹകരണ ബാങ്കില്‍ മൂന്നര ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ആനപ്പാറയിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്താണ് കൃഷ്ണകുമാര്‍ കുടുംബം പുലര്‍ത്തിയിരുന്നത്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആനപ്പാറയിലെത്തിച്ചു.
This post have 0 komentar
EmoticonEmoticon