കണ്ണൂര്‍:കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വന്നിറങ്ങിയ കെ.സുധാകരന് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. ഏത് രാഷ്ട്രീയ പ്രതിസന്ധിയും അതിജീവിക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും സജ്ജമാണെന്നതിനുള്ള പ്രഖ്യാപനവുമായിട്ടാണ് ഒരിക്കല്‍ കൂടി ഞാന്‍ കണ്ണൂരിലേക്ക് വന്നിറങ്ങുന്നത് കെ.സുധാകരന്‍.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ സ്ഥാനാര്‍ഥി താന്‍ തന്നെയെന്നും സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തത്വത്തില്‍ അംഗീകരിച്ച സ്ഥാനാര്‍ഥി എന്ന നിലക്കാണ് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങുന്നതെന്നും പ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നതായും കെ.സുധാകരന്‍ പറഞ്ഞു.
രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്.
കേരളത്തിലും വിഭിന്നമല്ല കാര്യങ്ങള്‍. രണ്ട് ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയാണ് ഈ തിരഞ്ഞെടുപ്പ്. അക്രമരാഷ്ട്രീയവും വാഗ്ദാന ലംഘനങ്ങളുമാണ് തിരഞ്ഞെടുപ്പിലെ മുഖ്യ അജണ്ട. കണ്ണൂരിലും കാസര്‍ഗോഡും മലപ്പുറത്തും അക്രമികളാല്‍ ചിതറിത്തെറിച്ച രക്തസാക്ഷികളുടെ വികാരങ്ങള്‍ നെഞ്ചിലേറ്റി കൊണ്ടാണ് കേരളത്തില്‍ യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുധാകരന്‍ സ്വീകരണത്തിന് ശേഷം പ്രതികരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon