ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഇന്നേയ്ക്ക് 100വര്‍ഷം പൂര്‍ത്തിയായി. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രില്‍ 13ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയന്‍ ജനറല്‍ റെജിനാര്‍ഡ്.ഇ.എച്ച്.ഡയര്‍ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നല്‍കിയത്.1919 ഏപ്രില്‍ 13ന് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകള്‍ ജാലിയന്‍വാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേര്‍ന്നിരുന്നു. ഇതിനെതിരെ ബ്രിട്ടിഷ് സൈന്യം ഇവര്‍ക്കു നേരെ വെടിയുതുര്‍കുകയും ചെയ്തു. ഇ കൂട്ടകൊലയില്‍ ഏതാണ്ട് 1,650 തവണയാണ് പട്ടാളക്കാര്‍ ജനക്കൂട്ടത്തിനു നേരെ വെടിവെച്ചത്.
എന്നാല്‍ ഇ ദാരുണ കൊലപാതകത്തിന് ഇന്നേയ്ക്ക് നൂറ് വര്‍ഷം പിന്നിടുന്നു. നിരപരാധികളായ മനുഷ്യരുടെ സ്വാതന്ത്രവകാശത്തിനുമേല്‍ കോളോണിയല്‍ വെടിയുണ്ടകള്‍ പെയ്തിറങ്ങിയ കറുത്ത ദിനം. . ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിര്‍ലജ്ജമായ ചോരപ്പാടായി ഇ കുട്ടകൊല എന്നും ചരിത്രത്തില്‍ വേദനയോടെ ശയിക്കും. എന്നാല്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഏപ്രില്‍ 10ന് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസയാണ് മേയ് ഖേദപ്രകടനം നടത്തിയത്.
This post have 0 komentar
EmoticonEmoticon