പ്രധാനമന്ത്രിക്കെതിരെ നോട്ടീസ് വിതരണം ചെയ്ത അഞ്ച് പേരെ പൊലീസ് കരുതല്‍ തടങ്കിലാക്കി. കോഴിക്കോട് വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുക്കാനായി എത്തുന്നതിന് തൊട്ടു മുന്‍പായിരുന്നു മോദി കര്‍ഷക വഞ്ചകനാണെന്ന് കാണിച്ചുകൊണ്ടുള്ള നോട്ടീസ് വിതരണം ചെയ്തത്. കോഴിക്കോട് പുതിയ സ്റ്റാന്റ് പരിസരത്ത് നോട്ടീസ് വിതരണം ചെയ്തത്.
സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ദേശീയ കോ ഓര്‍ഡിനേറ്റര്‍ കെ.വി ബിജു,കണ്‍വീനര്‍ പി.ടി ജോണ്‍,രാജു സേവ്യര്‍,പി.വി ബാബു,കെ സുനില്‍ കുമാര്‍ എന്നിവരെയാണ് കസബ പൊലീസ് കസ്റ്റഡിയിലെടുത്ത്തത്. ഇവരെ പിന്നീട് രാത്രി വൈകി ജാമ്യത്തില്‍ വിട്ടയച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon