ഒരാഴ്ചയോളം കുളിക്കാതിരിക്കുകയും ഷേവ് ചെയ്യാതിരിക്കുകയും പതിവാക്കിയ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. ഇരുപതിയഞ്ചുകാരനായ യുവാവും ഇരുപത്തിമൂന്നുകാരിയായ യുവതിയുമാണ് ഉഭയസമ്മതപ്രകാരമാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്.
ഇരു സമുദായങ്ങളില്‍പ്പെട്ട ഇവര്‍ ഒരു കൊല്ലം മുന്‍മ്പാണ് വിവാഹിതരായത്. ഇരു സമുദായങ്ങളില്‍പ്പെട്ടവരാണ് ഇവര്‍. ഭര്‍ത്താവ് ഏഴെട്ട് ദിവസം തുടര്‍ച്ചയായി കുളിക്കാതിരിക്കുമെന്നും കുളിക്കാനാവശ്യപ്പെട്ടാല്‍ സുഗന്ധദ്രവ്യം പൂശി ശരീരത്തിന്റെ ദുര്‍ഗന്ധം കുറയ്ക്കാറാണ് പതിവെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു. ഇവര്‍ക്ക് കുട്ടികളില്ല. സിന്ധി സമുദായക്കാരനായ യുവാവിന് സ്വസമുദായത്തില്‍ നിന്ന് വധുവിനെ കിട്ടാത്തതു കൊണ്ടാണ് ബ്രാഹ്മണ യുവതിയെ വിവാഹം കഴിച്ചതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞത്.
വിവാഹബന്ധം വേര്‍പെടുത്താതിരിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കൗണ്‍സിലര്‍ അറിയിച്ചു. ആറ് മാസക്കാലത്തേക്ക് വേര്‍പിരിഞ്ഞ് ജീവിക്കാന്‍ കോടതി ഇവര്‍ക്ക് നിര്‍ദേശം നല്‍കി. അതിന് ശേഷം വിവാഹ മോചനം അനുവദിക്കുമെന്ന് കോടതി വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon