അമരാവതി: ആന്ധ്രയിലെ പോളിങ് മെഷീനുകള്‍ തകരാറിലായതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതിയുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു. സംസ്ഥാനത്ത് നടന്ന വോട്ടെടുപ്പ് വെറും പ്രഹസനമാണെന്ന് അദേഹം പറഞ്ഞു. 175 അസംബ്ലി സീറ്റുകളിലേക്കും 25 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായ ആന്ധ്രാപ്രദേശില്‍ 30-40 ശതമാനം ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങള്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചതെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്.
ഔദ്യോഗിക കണക്കനുസസരിച്ച് 4,583 യന്ത്രങ്ങള്‍ വോട്ടെടുപ്പിനിടെ പ്രവര്‍ത്തനരഹിതമായെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണം ഉന്നയിച്ചത്. ആന്ധ്രാപ്രദേശില്‍ പ്രശ്നരഹിത തിരഞ്ഞെടുപ്പാണ് നടന്നതെന്ന് കമ്മിഷന്‍ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
ഇത്രയും നിരുത്തരവാദപരവും പ്രായോഗികബുദ്ധിയില്ലാത്തതുമായ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതു വരെ രാജ്യത്തുണ്ടായിട്ടില്ലെന്നും നായിഡു കൂട്ടിച്ചേര്‍ത്തു. ഒരു മുതിര്‍ന്ന നേതാവെന്ന നിലയ്ക്ക് കമ്മിഷനെ തിരുത്തേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും നായിഡു പറഞ്ഞു. കഴിഞ്ഞ തവണ അവസാന ഘട്ടത്തിലാണ് ആന്ധ്രപ്രദേശിനെ ഉള്‍പ്പെടുത്തിയതെന്നും തികച്ചും വിവേചനപരമാണെന്നും നായിഡു പറഞ്ഞു. മെയ് 23 ന് ശേഷമുള്ള ശുഭദിനത്തില്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നായിഡു കൂട്ടിച്ചേര്‍ത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon