കൊച്ചി: ഹൃദയ ശസ്ത്രക്രിയക്കായി കുഞ്ഞിനെയും കൊണ്ട് കൊച്ചി അമൃത ആശുപത്രിയിലെത്തി ആംബുലന്‍സ് ഡ്രൈവര്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. മംഗലാപുരത്ത് നിന്നും തിരിച്ച ആംബുലന്‍സ് അഞ്ചര മണിക്കൂര്‍ കൊണ്ട് എറണാകുളം അമൃത ആശുപത്രിയില്‍ എത്തി. റോഡരികില്‍ കാത്തുനിന്ന സന്നദ്ധ പ്രവര്‍ത്തകരും പൊലീസും നാട്ടുകാരും എല്ലാം ചേര്‍ന്ന് വാഹനത്തിന് വഴിയൊരുക്കി തന്നു ഒരു പ്രതിസന്ധിയും നേരിടേണ്ടി വന്നില്ലെന്ന് ഡ്രവൈര്‍ ഹസന്‍ പ
റഞ്ഞു.
കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം പ്രായമായ കുട്ടിയെ ആദ്യം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കേരള എന്ന സന്നദ്ധ സംഘടനയാണ് ഈ ദൗത്യം ഏറ്റെടുത്തത്. ഇതിന് പിന്നാലെ കേരളത്തിലെ മാധ്യമങ്ങളും നവമാധ്യമങ്ങളും ആംബുലന്‍സിന് സുഗമമായ വഴിയൊരുക്കണമെന്ന തരത്തിലുള്ള വാര്‍ത്തകളും നിര്‍ദ്ദേശങ്ങളും നല്‍കികൊണ്ടിരുന്നു.
സോഷ്യല്‍ മീഡിയയിലുടെ വാര്‍ത്ത പ്രചരിച്ചതോടെ എല്ലാവരും ജാഗരൂകരായി. ആംബുലന്‍സ് തിരുവനന്തപുരത്ത് എത്തിക്കാനുള്ള പ്ലാന്‍ ഉച്ചയോടെ തിരുത്താനായി സര്‍ക്കാര്‍ ഇടപെട്ടു. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കുന്ന എല്ലാ ചികിത്സയും അമൃതയില്‍ ലഭ്യമാക്കാമെന്നും എല്ലാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നും ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പ് ലഭിച്ചതോടെ ആംബുലന്‍സ് അമൃതയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 10 മണിക്ക് പുറപ്പെട്ട ആംബുലന്‍സ് 400 കിലമീറ്റര്‍ പിന്നിട്ട് നാലരയോടെ അമൃതയിലെത്തി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon