തിരുവനന്തപുരം: സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിപ്രകാരം കൈത്തറി തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതിനായി 16 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. നവംബര്‍ മാസം മുതലുള്ള കൂലി നല്‍കുന്നതിനാണ് തുക അനുവദിച്ചത്. തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ ഇതുവരെ ആകെ 103 കോടി രൂപ പദ്ധതി പ്രകാരം നല്‍കി.
കേരളത്തിലെ പരമ്പരഗത തൊഴില്‍ മേഖലയായ കൈത്തറി നെയ്ത്തു മേഖലയെ സംരക്ഷിക്കുന്നതിന് നിരവധി പദ്ധതികളാണ് വ്യവസായ വകുപ്പ് നടപ്പാക്കിയത്. സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് പുറമെ യുവവീവ് പദ്ധതി, വീട്ടിലൊരു തറി പദ്ധതി, കൈത്തറി സ്വയം തൊഴില്‍ സഹായ പദ്ധതി എന്നിവ നടപ്പിലാക്കി. വിപണനത്തിനായി വീവേഴ്സ് ഫെസ്റ്റുള്‍പ്പടെ സംഘടിപ്പിച്ചു.
2019-20 അദ്ധ്യയന വര്‍ഷത്തില്‍ 8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ യൂണിഫോം തുണിയാണ് ആവശ്യമായുള്ളത്. കേരളത്തിലെ മുഴുവന്‍ കൈത്തറി സഹകരണ സംഘങ്ങളില്‍ നിന്നുമാണ് ആവശ്യമായ തുണി ശേഖരിച്ചത്. സര്‍ക്കാര്‍ നേരിട്ട് നൂലും കൂലിയും നല്‍കുന്നതാണ് പദ്ധതി. 5200 ഓളം ആളുകള്‍ക്ക് നേരിട്ടും അതിലധികം ആളുകള്‍ക്ക് അനുബന്ധ മേഖലകളിലും ഈ പദ്ധതിയിലൂടെ ജോലി ലഭിച്ചു.
കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ നിന്നും ഹാന്‍വീവും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നും ഹാന്‍ടെക്സും കൈത്തറി സംഘങ്ങളില്‍ പോയി തുണി ശേഖരിച്ച് കളര്‍ ചെയ്ത് കൊണ്ടുവന്നാണ് വിതരണം ചയ്യുന്നത്. ഈ അദ്ധ്യയന വര്‍ഷത്തേക്കുള്ള യുണിഫോം തുണികള്‍ വിതരണം തുടങ്ങി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon