തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെയും ഭാര്യയെയും പോലീസുകാര്‍ റോഡിലിട്ട് പരസ്യമായി മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂണ്‍ 20നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, യുവാവിനെ മർദ്ദിച്ച പൊലീസുകാരെ സിറ്റി പൊലീസ് സസ്പെന്റ് ചെയ്തു. എസ്.സി.പി ഒ സൈമൻ, സി പി ഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. മർദ്ദനത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.
പോക്‌സോ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ഒരു സ്ത്രീയെ ആക്രമിച്ച കേസിൽ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കെ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തൊട്ടടുത്ത ജംഗ്ഷനിൽ വെച്ച് പൊലീസ് കീഴടക്കുകയായിരുന്നു
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon