കോഴിക്കോട്: മുക്കം നീലേശ്വരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരം അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ ഒന്നാം പ്രതിയായ പ്രധാനാധ്യാപിക കെ റസിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
സംഭവത്തിലെ രണ്ടും മൂന്നും പ്രതികളായ നിഷാദ് വി മുഹമ്മദ്, പി കെ.ഫൈസല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ചൊവ്വാഴ്ച തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് സൂചനയുണ്ട്.
അതേസമയം, സംഭവം നടന്ന് മൂന്നാഴാചയോളമായിട്ടും അധ്യാപകരെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. അധ്യാപകര്‍ തൊട്ടടുത്ത ജില്ലയില്‍ രഹസ്യമായി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടും അറസ്റ്റ് വൈകുകയാണെന്നാണ് ആക്ഷേപം.
മുക്കം സി ഐ കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവ ശേഷം ഒളിവില്‍ കഴിയുന്ന പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എവിടെയുമെത്തിയിട്ടില്ല. വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയെത്തുടര്‍ന്ന് അധ്യാപകര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon