ads

banner

Tuesday, 23 April 2019

author photo

തിരുവനന്തപുരം: സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ  24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ എല്ലാ ആർടിഒ ഓഫീസുകൾക്കും ഗതാഗത കമ്മീഷണറുടെ ഉത്തരവ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തലവനായി മൂന്നംഗ സ്ക്വാഡ് രൂപീകരിക്കണം. മിന്നൽ പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തണമെന്നാണ് നിര്‍ദേശം. ജോയിന്റ് ആർടിഒയ്ക്കാണ് സ്ക്വാഡുകളുടെ മേൽനോട്ട ചുമതല. എല്ലാ ബസുകളുടേയും മുൻ കേസുകൾ കണ്ടെത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റ് രുന്നുണ്ടോ എന്നും പരിശോധിക്കണം.

സുരേഷ് കല്ലട ബസിലെ യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തിന് പിന്നാലെയാണ് ഗതാഗത വകുപ്പിന്‍റെ നടപടി. സംഭവത്തിന് പിന്നാലെ നിരവധി പേര്‍ സമാനമായി മോശം അനുഭവങ്ങള്‍ വിവരിച്ച് രംഗത്തെത്തിയിരുന്നു. കല്ലട ബസിനെതിരെ തന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. 

പരാതികളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി പൊലീസ് രംഗത്തുവന്നിരുന്നു. കല്ലടയില്‍ സുരേഷ് കല്ലട ട്രാവല്‍സിന്‍റെ ഓഫീസ് റെയ്ഡ് ചെയ്തതടക്കമുള്ള നടപടികളും പൊലീസ് സ്വീകരിച്ചു. അതിക്രമം നടത്തിയ ബസ് ജീവനക്കാരെയും മാനേജരെയും അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുത്ത് പെര്‍മിറ്റ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement