ads

banner

Tuesday, 23 April 2019

author photo

തിരുവനന്തപുരം: പോളിംങ് നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ 30% പോളിംങാണ് ഇതിനോടകം നടന്നിരിക്കുന്നത്. വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന കേരളത്തില്‍ വാശി ഒട്ടും കുറയാതെ തന്നെ മണിക്കൂറുകള്‍ പിന്നിടുംതോറും ശക്തമായ പോളിങ് തുടരുകയാണ്. വോട്ടു ചെയ്തവരുടെ എണ്ണം 75 ലക്ഷം. മിക്ക ജില്ലകളിലും പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ്. ഈ നിലയ്ക്ക് വോട്ടിങ് പുരോഗമിച്ചാല്‍ കേരളത്തില്‍ ഇക്കുറി റെക്കോര്‍ഡ് പോളിങ്ങാകുമെന്നാണ് കണക്കുകൂട്ടല്‍. ബൂത്തുകളില്‍ ഇപ്പോഴും നീണ്ട ക്യൂ തുടരുകയാണ്. കനത്ത വെയിലെനെയും മഅവഗണിച്ചാണ് പലരും വോട്ട് രേഖപ്പെടുത്താനായി മണിക്കൂറുകള്‍ ബൂത്തിന് പുറത്ത് കാത്ത് നില്‍ക്കുന്നത്.

എല്ലാ ജില്ലകളിലും വോട്ടിങ് യന്ത്രം കേടാകുന്നതാണ് പോളിങ്ങിലെ മുഖ്യ കല്ലുകടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 68.63 ശതമാനമായിരുന്നു പോളിങമരിച്ചവരെയും ഇരട്ടിച്ച പേരുകളും പരമാവധി ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ച ശേഷമുള്ള കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനമായിരുന്നു പോളിങ്. ഇക്കുറി ഇതും മറികടന്നുള്ള പോളിങ്ങായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ പെയ്യുമെന്നു പ്രവചനമുള്ളതിനാല്‍ രാവിലെ തന്നെ ബൂത്തിലെത്തണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നുണ്ട്. അതേസമയം വോട്ടിങ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ടു ചെയ്യുന്നതായി പരാതി ഉയര്‍ന്നു. കൊല്ലത്തും മലപ്പുറത്തും കള്ളവോട്ട് നടന്നതായാണു പരാതി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ പാതാക്കര ബൂത്ത് 60ല്‍ ക്രമനമ്പര്‍ 587 രാജന്‍ എന്ന വോട്ടറുടെ വോട്ട് രാജന്‍ എത്തിയപ്പോഴേക്കും മറ്റാരോ ചെയ്തു പോയി. ഇതേത്തുടര്‍ന്നു പരാതി നല്‍കി. 

കൊല്ലം നഗരത്തിലെ പട്ടത്താനം എസ്എന്‍ഡിപി യുപി സ്‌കൂളില 50 ാം നമ്പര്‍ ബൂത്തില്‍ മഞ്ജു എന്ന യുവതിയുടെ പേരില്‍ കള്ളവോട്ടു ചെയ്തു. 7.45 നാണു യുവതി വോട്ടു ചെയ്യാനെത്തിയത്. അതിനു മുന്‍പേ ആരോ വോട്ടു ചെയ്തു. വോട്ടു ചെയ്യണമെന്നു മഞ്ജു നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നു ബാലറ്റ് പേപ്പറില്‍ വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കി. ഈ ബൂത്തില്‍ രണ്ടാമതായി വോട്ടു ചെയ്ത യുവതിയാണു കള്ളവോട്ട് ചെയ്തതെന്നാണു സംശയം. ഇവരെക്കുറിച്ചു പോളിങ് ഏജന്റ് സംശയം പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. അതിനിടെ, വോട്ടെടുപ്പിനിടെ മൂന്നു പേര്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പിലും പത്തനംതിട്ട റാന്നിയിലും എറണാകുളം കാലടിയിലുമാണ് മരണം സംഭവിച്ചിരിക്കുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement