തിരുവനന്തപുരം: തെരഞ്ഞെടുപ്പിനായി എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രശ്‌നസാധ്യത ഉള്ള ബൂത്തുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് സെല്ലിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായുള്ള പോലീസ് വിന്യാസം പൂര്‍ത്തിയാക്കിയത്.
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി കേരള പോലീസില്‍ നിന്നു മാത്രം 58138 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 3500 വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. 240 ഡിവൈഎസ്പിമാര്‍, 677 ഇന്‍സ്‌പെക്ടര്‍മാര്‍, 3273 എസ്.ഐ- എ.എസ്.ഐ എന്നിവരടങ്ങിയതാണു കേരള പൊലീസ് സംഘം. സിഐഎസ്‌എഫ്, സിആര്‍പിഎഫ്, ബിഎസ്‌എഫ് എന്നിവയില്‍ നിന്നും 55 കമ്ബനി ജവാന്‍ , തമിഴ്‌നാട്ടില്‍ നിന്നും 2000 , കര്‍ണാടക നിന്നും 1000 പോലീസ് ഉദ്യോഗസ്ഥരും കേരളത്തില്‍ എത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് പോലീസുകാരെ സഹായിക്കാനായി കേരള പോലീസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് 11, 781 പേരെ സ്‌പെഷല്‍ പോലീസ് ഓഫിസര്‍മാരായി നിയോഗിച്ചു.വിമുക്ത ഭടന്‍മാര്‍, റിട്ട.പോലീസ് ഉദേ്യാഗസ്ഥര്‍, എന്‍സിസി, നാഷനല്‍ സര്‍വീസ് സ്‌കീം, സ്റ്റുഡന്റ് പോലീസ് കെഡറ്റ് എന്നിവയില്‍ നിന്നുള്ളവരെ ആണ് സ്‌പെഷല്‍ പോലീസ് ഓഫിസര്‍മാരായി നിയോഗിച്ചത്. ഇവര്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
അനിഷ്ട സംഭവങ്ങള്‍ നേരിടുന്നതിനു സംസ്ഥാനത്ത് 1527 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളെ നിയോഗിച്ചു. ഒരു പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ടു വീതം 957 പട്രോളിങ് സംഘങ്ങള്‍ വേറെയും ഉണ്ടാകും. ഈ സംഘങ്ങള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. പോലീസ് സ്‌റ്റേഷന്‍, തിരഞ്ഞെടുപ്പ് സബ് ഡിവിഷന്‍, ജില്ലാ തലങ്ങളില്‍ സ്‌െ്രെടക്കിങ് സംഘങ്ങളെ നിയോഗിച്ചു.
റേഞ്ച് ഐജിമാര്‍, സോണല്‍ എഡിജിപിമാര്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവരുടെ നിയന്ത്രണത്തില്‍ എട്ടു കമ്ബനി, നാലു കമ്ബനി, 13 കമ്ബനി സ്‌െ്രെടക്കിങ് സംഘങ്ങളെ വീതം തയാറാക്കിയിട്ടുണ്ട്. അനധികൃത പണം കൊണ്ടു പോകുന്നതും വിതരണം ചെയ്യുന്നതും തടയാന്‍ 402 ഫ്‌ലയിങ് സ്‌ക്വാഡുകള്‍ , 412 സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളും രംഗത്ത് ഉണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon