പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍.ഐ.എ നല്‍കിയ അപ്പീല്‍ കോടതി തള്ളി.
ഇതോടെ കേസില്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ കണ്ടെത്തിയ 16 പ്രതികളും കുറ്റവിമുക്തരായി. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികയ്ക്കല്‍ വീട്ടില്‍ ഷാദുലി, നടയ്ക്കല്‍ പാറയ്ക്കല്‍ വീട്ടില്‍ അബദുല്‍ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ് വി, പാനായിക്കുളം ജാസ്മിന്‍ മന്‍സില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചു. ശിക്ഷിക്കാന്‍ പാകത്തിലുള്ള തെളിവുകളില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എട്ട് പ്രതികളെ നേരത്തെ വെറുതെവിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കളഞ്ഞതും എന്‍ഐഎയ്ക്ക് കനത്ത ആഘാതമായി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 13 ാം പ്രതി സമര്‍പ്പിച്ച ഹര്‍ജിയും കോടതി അംഗീകരിച്ചു. 2006 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ആലുവ പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തില്‍ വച്ച് നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ ക്യാംപ് സംഘടിപ്പിച്ചെന്നാണ് കേസ്.
തീവ്രവാദ ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടത്. കേസില്‍ ആകെ പതിനേഴ് പ്രതികളുണ്ടെന്ന് കണ്ടെത്തിയ എന്‍ഐഎ ഒരാളെ മാപ്പുസാക്ഷിയാക്കിയിരുന്നു. ബാക്കി പതിനാറു പേരില്‍ 11 പേരെ വിചാരണ കോടതി തന്നെ വെറുതെ വിട്ടു. ഇതിന് പിന്നാലെയാണ് അഞ്ചു പേരെ കൂടി ഹൈക്കോടതി കുറ്റവിമുക്തരാക്കുന്നത്.
This post have 0 komentar
EmoticonEmoticon