കൊച്ചി: സോളാര്‍ കേസിലെ പ്രതിയും ഭാര്യയെ കൊന്ന കേസിലെ പ്രതിയുമായ ബിജു രാധാകൃഷ്ണനെയും മാതാവ് രാജാമ്മാളിനെയും കുറ്റക്കാരെന്ന് തെളിയിക്കാനുള്ള തെളിവുകളള്‍ ഒന്നൂം തന്നെ ഇല്ലാത്തതിനാല്‍ ഹൈക്കോടതി വെറുതെ വിട്ടു.
ഭാര്യയായ രശ്മി വധക്കേസിൽ ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും രാജമ്മാളിന് സ്ത്രീധന പീഡനക്കേസിൽ പരമാവധി ശിക്ഷയായ മൂന്നു വർഷം തടവും 50000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്.
കൊലപാതകം, സ്ത്രീപീഡനം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റത്തിന് ബിജു രാധാകൃഷ്ണനും സ്ത്രീധന പീഡനം, കൊലപാതകത്തിന് കൂട്ടുനിൽക്കൽഎന്നീ കുറ്റങ്ങൾക്ക് രാജമ്മാളിനെയും ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ സ്വന്തമായി വാദിച്ചാണ് ബിജു രാധാകൃഷ്ണൻ ജീവപര്യന്തത്തിൽ നിന്ന് ഒഴിവായിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon