ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലംഘട്ടത്തില്‍ 64 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ബിഹാര്‍, ജമ്മുകശ്മീര്‍, മധ്യപ്രദേശ്, ഝാര്‍ഘണ്ഡ്, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 72 ലോക്‌സഭാ സീറ്റുകളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
പശ്ചിമബംഗാളിലായിരുന്നു ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്, 76.59 ശതമാനം. ജമ്മുകശ്മീരിലാണ് ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയത്. അനന്ത്‌നാഗ് ലോക്്‌സഭാ സീറ്റിലെ നാല് നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍ മാത്രമായിരുന്നു ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നത്. 9.79ആണ് വോട്ടിങ് ശതമാനം. ബിഹാര്‍ 58.92, ഝാര്‍ഘണ്ഡ് 63.77, മധ്യപ്രദേശ് 66.68, മഹാരാഷ്ട്ര 55.88, ഒഡീഷ 64.05, രാജസ്ഥാന്‍ 66.61, യുപി 56.50 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം.
ഏഴ് ഘട്ടങ്ങളിലായാണ് ഇത്തണത്തെ പൊതുതിരഞ്ഞെടുപ്പ്. മെയ് ആറിനാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്. ആറാംഘട്ട വോട്ടെടുപ്പ് മെയ് 12ന് നടക്കും. 19നാണ് അവസാനഘട്ട വോട്ടെടുപ്പ്. 23ന്് ഫലപ്രഖ്യാപനം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon