ads

banner

Monday, 29 April 2019

author photo

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തൃണമൂല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് തൃണമൂലിന്‍റെ മറുപടി. തൃണമൂല്‍ എംഎല്‍എമാര്‍ പോയിട്ട് ഒരു മുൻസിപ്പൽ കൗൺസിലർ  പോലും പാർട്ടി വിട്ട് പോകില്ലെന്ന് രാജ്യസഭ എംപി ഡെറിക് ഓ ബ്രയൻ പറഞ്ഞു. മോദിക്കെതിരെ കുതിരക്കച്ചവടത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമബംഗാളിലെ സെരാംപൂരിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ അവകാശവാദം.
''ദീദി, വോട്ടെണ്ണല്‍ ദിനമായ മെയ് 23ന് എല്ലായിടത്തും താമര വിരിയും, എം.എല്‍.എമാര്‍ നിങ്ങളില്‍ നിന്ന് ഓടിപ്പോകും, നിങ്ങളുടെ 40 എം.എല്‍.എമാരുമായി ഇപ്പോഴും ബന്ധമുണ്ട്. വരാനിരിക്കുന്ന നാളുകളില്‍ മുഖ്യമന്ത്രിയുടെ നിലനില്‍പ്പ് തന്നെ പ്രയാസമായിരിക്കും'-ഇതായിരുന്നു മോദിയുടെ വാക്കുകൾ.
 
പശ്ചിമബംഗാളിൽ ആകെ 40 ലോക്സഭാ സീറ്റുകളാണുള്ളത്. ഇതിൽ ഇരുപത്തിയഞ്ച് സീറ്റുകളെങ്കിലും നേടണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് വിചിത്രമായ വാദം നരേന്ദ്രമോദി ഉന്നയിക്കുന്നത്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement