കൊച്ചി: എറണാകുളം നെട്ടൂരില്‍ വാഹനാപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. റോഡരികില്‍ നിര്‍ത്തിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറി വന്ന് ഇടിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍മാരാണ് മരിച്ചത്.
തിരുവനന്തപുരം വെള്ളറടയില്‍നിന്ന് ലോഡുമായെത്തിയ ലോറിയാണ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചത്. അപകടത്തില്‍പ്പെട്ടവരെ ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. കടവന്ത്ര അഗ്‌നിശമന സേന യൂണിറ്റും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ലോറി റോഡരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon