മലപ്പുറം; കാളികാവ് പോലീസ് സ്റ്റേഷനില്‍ പരിധിയിലെ പൂങ്ങോട് നാല്‌സെന്റ് കോളനിയിലാണ് സംഭവം.ഒമ്പത്, ആറ്, മൂന്ന്, രണ്ട് എന്നീ വയസ്സുകളുള്ള കുട്ടികളെയാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ മുത്തശ്ശിയുടെ ക്രൂരമര്‍ദനത്തിന് ഇരയായത്. രോഗംവന്നാല്‍ മന്ത്രവാദികളെ കാണിക്കുകയും ഏലസ്സ് ധരിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. യുവതിയുടെ മാതാവ് കുട്ടികളെ മര്‍ദിക്കുന്നതായും പരാതിയുണ്ട്.
വേദനകൊണ്ട് പുളയുന്ന മൂന്നുവയസ്സുള്ള പെണകുട്ടിയുടെ കരച്ചില്‍കേട്ടാണ് അയല്‍വാസികള്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച പൂങ്ങോട് നാലുസെന്റ് കോളനിയിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടേയും മാതാവിന്റെയും ആരോഗ്യസ്ഥിതി അപകടമാണെന്നുകണ്ട് അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.
സര്‍ക്കാരിന്റെ അധീനതയിലുള്ള മൈലപ്പുറം അഭയ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയിട്ടുള്ളത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ ശരണ്യ, രാജു കൃഷ്ണ, കാളികാവ് എ.എസ്.ഐ. കെ. രമേഷ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ് വെണ്ണീറിങ്ങല്‍ വിജയന്‍,കെ.സുവര്‍ണ, പി.കെ.ശ്രീജ എന്നിവരാണ് കുട്ടികളേയും മാതാവിനേയും രക്ഷിച്ചത്.
This post have 0 komentar
EmoticonEmoticon