യു.എസ് അതിര്‍ത്തിയില്‍ കരയുന്ന പിഞ്ചു ബാലികയുടെ ചിത്രത്തിന് ഫോട്ടോഗ്രാഫറായ ജോണ്‍ മൂര്‍ എടുത്ത ചിത്രത്തിന് പുരസ്‌കാരം.യു.എസ് മെക്‌സിക്കന്‍ ബോര്‍ഡര്‍ കടക്കാന്‍ ശ്രമിച്ച സാന്‍ട്ര സാന്‍ചെസിന്റെയും മകളായ യനേലയുടെയും ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹയായത്.
4738 ഫോട്ടോഗ്രാഫറില്‍ നിന്നുള്ള 78801 ഫോട്ടോകളില്‍ നിന്നാണ് ജോണ്‍ മൂറിന്റെ ചിത്രം പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. യുഎസിലേക്കുള്ള കുടിയേറ്റമായിരുന്നു പുരസ്‌കാരത്തിനുള്ള പ്രധാന വിഷയം. ഫോട്ടോ പ്രസിദ്ധീകരിച്ചതോടെ അമേരിക്കയുടെയും ട്രംപിന്റെയും കുടിയേറ്റക്കാര്‍ക്കെതിരായ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ലോകത്താകമാനം ഉയര്‍ന്നത്.
ഡച്ച് സ്വീഡിഷ് ഫോട്ടോഗ്രാഫറായ പീറ്റര്‍ ടെന്‍ ഹൂപെന്നിന്റെ യു.എസിലേക്കുള്ള ഒരു കൂട്ടം അഭയാര്‍ത്ഥികളുടെ ചിത്രങ്ങള്‍ക്കാണ് വേള്‍ഡ് പ്രസ്സ് ഫോട്ടോ സ്റ്റോറി അവാര്‍ഡ് ഓഫ് ദ ഇയര്‍ ബഹുമതി ലഭിച്ചത്. എ.എഫ്.പിയില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാരായ ജോണ്‍ വെസ്സല്‍, ബ്രെന്‍ഡന്‍ സ്മിയാലോവ്‌സ്‌കി, പെഡ്രോ പാഡ്രോ എന്നിവര്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ പല വിഭാഗങ്ങളില്‍ നിന്നും ലഭിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon