ലക്നോ: സമാജ്‌വാദി പാര്‍ട്ടി വാരണാസിയിലെ സ്ഥാനാര്‍ഥിയെ മാറ്റി. ബിഎസ്എഫില്‍നിന്നു പുറത്താക്കപ്പെട്ട ജവാന്‍ തേജ് ബഹാദൂര്‍ ആണ് പുതിയ സ്ഥാനാര്‍ഥി. ശാലിനി യാദവിനെ ആയിരുന്നു നേരത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്.
ബിഎസ്എഫ് കോണ്സ്റ്റബിളായിരിക്കവെയാണ് ജവാന്മാര്ക്ക് മോശം ഭക്ഷണം നല്‍കുന്നതിനെതിരെ തേജ് ബഹാദൂര്‍ രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ തേജ് ബഹാദൂറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. 2017ലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്.
വാരാണസിയില്‍ മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് തേജ് ബഹാദൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശാലിനി യാദവിനെ മാറ്റി തേജ് ബഹാദൂറിനെ എസ്പി വാരാണസിയില്‍ ഇറക്കിയത്. ഏപ്രില്‍ 22നാണ് ശാലിനിയെ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാഥിയായി പ്രഖ്യാപിച്ചത്.
നേരെത്തെ ഏപ്രിൽ 22 ന് ശാലിനി യാദവിനെ വാരണസിയിലെ സംയുക്ത സ്ഥാനാർത്ഥിയായി എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദേശീയതയിലൂന്നി പ്രചാരണം കൊഴുപ്പിക്കുന്ന പ്രധാനമന്ത്രിക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്പി- ബിഎസ്പി സഖ്യം തേജ് ബഹദൂർ യാദവിനെ രംഗത്തിറക്കുന്നത്.
മെയ് 19 നാണ് വാരണസിയിലെ തെരഞ്ഞെടുപ്പ്.

This post have 0 komentar
EmoticonEmoticon