ന്യൂഡല്‍ഹി: ലീഗ് കോണ്‍ഗ്രസ് സഖ്യത്തെ വീണ്ടും വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വൈറസ് പ്രയോഗത്തിന് പിന്നാലെയാണ് വീണ്ടും വിമര്‍ശനവുമായി യോഗി ആദിനാഥ് എത്തുന്നത്. കോണ്‍ഗ്രസ്സിന് പച്ച വൈറസ് ബാധിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് യോഗി ആദിനാഥ് പറഞ്ഞു.
'രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കൊണ്ട് കേരളത്തിലെ ഒരു മണ്ഡലത്തില്‍ നടത്തിയ റാലി എല്ലാവരും കണ്ടതാണ്. പച്ചമാത്രമായിരുന്നു അവിടെ ദൃശ്യമായിരുന്നത്. കോണ്‍ഗ്രസ്സിന്റെ ഒരു പതാക പോലും അവിടെ കണ്ടില്ല. കോണ്‍ഗ്രസ്സ് പച്ചവൈറസിനാല്‍ ബുദ്ധിമുട്ടുകയാണ്. പച്ചവൈറസ് അതിനെ പിടികൂടിയിരിക്കുകയാണ്', യോഗി ആദിത്യനാഥ് പറഞ്ഞു.കോണ്‍ഗ്രസ്സ് പ്രീണന രാഷ്ട്രീയ കളിക്കുകയാണെന്നും യോഗി കുറ്റപ്പടെുത്തി.
This post have 0 komentar
EmoticonEmoticon