തിരുവനന്തപുരം:നാളെ നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് ബിജെപി. ബജറ്റ് സമ്മേളനത്തിനായി സമ്മേളിക്കുന്ന നിയമസഭയിൽ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കാനിരിക്കെയാണ് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചും ഗവര്‍ണറെ അനുകൂലിച്ചുമാണ് ബിജെപി നടപടി. പൗരത്വ നിയമ ഭേദഗതിക്കെതിരായ നടപടികളുമായി സര്‍ക്കാരും പ്രക്ഷോഭങ്ങൾക്കെതിരെ ഗവര്‍ണരും ശക്തമായ നിലപാട് തുടരുന്നതിനിടെയാണ് നിയമ സഭ സമ്മേളിക്കുന്നത്. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ പരാമര്‍ശങ്ങൾ ഗവര്‍ണര്‍ എന്ത് ചെയ്യുമെന്ന ആകാംക്ഷക്കിടെയാണ് സഭാ സമ്മേളനം തുടങ്ങാനിരിക്കുന്നത്.
https://ift.tt/2wVDrVvHomeUnlabelledനാളെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചും ഗവര്‍ണറെ അനുകൂലിച്ചും ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്
This post have 0 komentar
EmoticonEmoticon