ads

banner

Tuesday 28 January 2020

author photo

തിരുവനന്തപുരം: കൊറോണ വൈറസിനെ നേരിടാൻ സംസ്ഥാനത്തെ മുന്നൊരുക്കങ്ങളില്‍ തൃപ്തിയെന്ന് കേന്ദ്രസംഘം. ചൈനയില്‍നിന്ന് എത്തുന്നവര്‍ അധികൃതരെ വിവരമറിയിക്കണം. രാജ്യത്ത് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ പരിശോധിച്ചതിന്റെ ഫലങ്ങളെല്ലാം നെഗറ്റീവാണെന്നും കേന്ദ്ര സംഘം വ്യക്തമാക്കി.

അതിനിടെ, കേരളത്തില്‍ ആശുപത്രിയില്‍ അഞ്ചുപേരും വീടുകളില്‍ 431 പേരും നിരീക്ഷണത്തിലാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ മറച്ചുവയ്ക്കാതെ അടിയന്തര ചികില്‍സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണമെന്ന് കേരളം കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. നടപടിയുണ്ടാകുമെന്ന് ഉറപ്പുലഭിച്ചതായി വ്യോമയാന മന്ത്രാലയവുമായി സംസാരിച്ച കേരളത്തിന്‍റെ പ്രതിനിധി എ. സമ്പത്ത് ഡല്‍ഹിയില്‍ പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement