ads

banner

Tuesday, 28 January 2020

author photo

മുംബൈ: വിയോജിപ്പാണ് ഇപ്പോള്‍ ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ രൂപമെന്ന് നടി പൂജ ഭട്ട്. പൗരത്വഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ഥികളും യുവജനങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്, യഥാര്‍ഥത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നമ്മളെ ഒന്നിപ്പിക്കുകയാണ് ചെയ്തതെന്നും പൂജ ഭട്ട് അഭിപ്രായപ്പെട്ടു. പൗരത്വഭേദഗതിനിയമത്തിനെതിരെ പര്‍ച്ചാം ഫൗണ്ടേഷനും വി ദി പ്യൂപ്പിള്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിശബ്ദത ഒരിക്കലും നമ്മളെ സംരക്ഷിക്കില്ല, സര്‍ക്കാരും നമ്മളെ സംരക്ഷിക്കില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടി യഥാര്‍ഥത്തില്‍ നമ്മളെ ഒന്നിപ്പിക്കുകയാണ് ചെയ്തത്.

സ്വന്തം ശബ്ദമുയര്‍ത്താന്‍ സമയമായെന്ന സന്ദേശമാണ് സിഎഎയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ നല്‍കുന്നത്. അത് ഏറ്റവും ഉറക്കെ മുഴങ്ങുന്നത് വരെ, കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നത് വരെ ഈ പ്രതിഷേധങ്ങള്‍ തുടരും. ഈ ശബ്ദങ്ങളെ കേള്‍ക്കണമെന്ന് ഞാന്‍ രാഷ്ട്രീയ നേതാക്കളോട് അഭ്യര്‍ഥിക്കുന്നു. ഇനിയും ഉറക്കെ പ്രതിഷേധിക്കാനാണ് ഞാന്‍ വിദ്യാര്‍ഥികളോടും ജനങ്ങളോടും സ്ത്രീകളോടും പറയുന്നത്, കാരണം ഇപ്പോള്‍ വിയോജിപ്പാണ് ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ രൂപം.-പൂജ ഭട്ട് പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement