നടിയും കനേഡിയന്‍ മോഡലുമായ സ്‌റ്റെഫാനി ഷെര്‍ക്ക് (43)ആത്മഹത്യ ചെയ്തു.ലോസ് ആഞ്ജലീസിലെ വസതിയിലുള്ള നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകടമരണമല്ലെന്നും ആത്മഹത്യയായിരുന്നുവെന്നും സ്റ്റെഫാനിയുടെ ജീവിത പങ്കാളിയും നടനുമായ ഡെമിയന്‍ ബിച്ചിര്‍ സ്ഥിരീകരിച്ചു.
ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ടെലിവിഷന്‍ പരമ്പരയായ ആയ ഹാഷ്ടാഗ് ദ സീരീസിലുടെ ശ്രദ്ധനേടിയ നടിയാണ് സ്റ്റെഫാനി. സ്റ്റാര്‍ പവര്‍, വാലന്റൈന്‍ഡ് ഡേ, ലോകോ ലൗവ് എന്നീ ഹോളിവുഡ് ചിത്രങ്ങളില്‍
സ്റ്റെഫാനി വേഷമിട്ടിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon