ജപ്പാന്‍ : കൃത്രിമ അസ്ഥികൂടങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്‍ അന്തരിക്കുന്നു. അസുഖം ബാധിച്ചായിരുന്നു മരണം. സ്വാഭാവിക പരിശോധനകള്‍ക്കായി ഇദ്ദേഹത്തിന്റെ വീട്ടില്‍ പൊലീസെത്തി. അവിടെ കണ്ടതാകട്ടെ ഞെട്ടിക്കുന്ന കാഴ്ചയും. വീട്ടിലും പൂന്തോട്ടത്തിലുമെല്ലാം ചിതറിക്കിടക്കുന്ന അസ്ഥികൂടങ്ങള്‍ . പിന്നീട് മനസിലാക്കാന്‍ കഴിഞ്ഞു വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കൃത്രിമ അസ്ഥികൂടങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായിരുന്നു അത്. അസ്ഥികൂട നിര്‍മാണക്കമ്പനിയുടെ ഓഫിസായും ആ വീട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് അങ്ങനെയാണ് പൊലീസിനു മനസ്സിലാകുന്നത്. അതോടെ അന്വേഷണം കമ്പനിയുടെ പ്രസിഡന്റിനു നേരെയായി.
ജപ്പാനിലെ ഹബാറ സ്കെലിറ്റന്‍ സ്പെസിമല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റാണു പിടിയിലായത്. എന്നാല്‍ വാര്‍ത്തയിലെ വഴിത്തിരിവ് ഇതൊന്നുമായിരുന്നില്ല. ഈ അസ്ഥികൂടങ്ങളെല്ലാം എത്തിച്ചത് ഇന്ത്യയില്‍ നിന്നാണ്. ആരുടേതെന്നു പോലുമറിയാതെ, ഇന്ത്യയിലെ പല കുഴിമാടങ്ങളും കുത്തിത്തുറന്ന് ജപ്പാനിലേക്ക് കടത്തിയതാണ് എല്ലാ അസ്ഥികൂടങ്ങളുമെന്ന സംശയത്തിലാണിപ്പോള്‍ മെട്രോപൊളിറ്റന്‍ പൊലീസ്.
Friday, 19 April 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon