ads

banner

Friday, 19 April 2019

author photo

ഭോപാൽ: രാജ്യം അശോക ചക്രം നൽകി നൽകി ആദരിച്ച മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്​ക്വാഡ്​ തലവൻ ഹേമന്ദ് കര്‍ക്കരെക്കെതിരെ വിവാദ പ്രസ്​താവനയുമായി സാധ്വി പ്രജ്ഞ സിങ്​ ഠാക്കൂർ. തന്നെ മലേഗാവ്​ സ്​ഫോടന കേസിൽ പെടുത്തിയതോടെ അയാൾ കുടുംബമടക്കം നശിക്കുമെന്ന്​ ഞാൻ ശപിച്ചിരുന്നു. താൻ ജയിലിലായത് മുതൽ കർക്കരെയുടെ കഷ്ടക്കാലം തുടങ്ങിയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കർക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. 

മലേഗാവ്​ സ്​ഫോടനവുമായി ബന്ധപ്പെട്ട്​ കർക്കരെ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന്​ അവർ ആരോപിച്ചു. കേസ് അന്വേഷിക്കുന്ന സമയത്ത്​​ തന്നോട്​ വളരെ മോശമായാണ്​ അയാൾ പെരുമാറിയിരുന്നത്​. അതി​​​െൻറ കർമഫലമാണ്​ കർക്കരെ അനുഭവിച്ചതെന്നും പ്രജ്ഞ സിങ്​ മാധ്യമങ്ങളോട്​ പറഞ്ഞു. ശാരീരിക പ്രശ്​നങ്ങൾ പറഞ്ഞ്​ ജാമ്യത്തിലിറങ്ങിയ പ്രജ്ഞാ നിലവിൽ ബി.ജെ.പി​ ലോക്​സഭാ സ്ഥാനാർഥിയായി ഭോപ്പാലിൽ മത്സരിക്കുകയാണ്​​.

വടക്കൻ മഹാരാഷ്​ട്രയിലെ മാലേഗാവിൽ 2008 സെപ്​റ്റംബർ 29നായിരുന്നു രാജ്യത്തെ നടുക്കിയ ബോംബ്​ സ്​​േഫാടനം നടക്കുന്നത്​. ആറുപേർ കൊല്ലപ്പെടുകയും 100ലേറെ ​പേർക്ക്​ പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്​ പിന്നിൽ മുസ്‌ലിം തീവ്രവാദികളാണെന്നായിരുന്നു പോലീസ് കണ്ടെത്തൽ. എന്നാൽ സ്​ഫോടനത്തി​​​​​​​​ന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഹേമന്ദ്​ കർക്കരെ സ്​ഫോടനത്തിന്​ ഉപയോഗിച്ച മോ​ട്ടോർ സൈക്കിൾ തേടിപ്പോവുകയും അത്​​ സാധ്വിയുടേതാണെന്ന്​ കണ്ടെത്തുകയുമായിരുന്നു.

ഇതേ തുടർന്ന്​ മഹാരാഷ്​ട്ര തീവ്രവാദ വിരുദ്ധ സ്​ക്വാഡ്​ അവരെ അറസ്റ്റ്​ ചെയ്തു. തീവ്ര ഹിന്ദുത്വ ഗ്രൂപ്പ്​ അംഗമായ പ്രജ്ഞയും കൂട്ടാളികളും ചേർന്നാണ്​ സ്​ഫോടനത്തിന്​ ഗൂഢാലോചന നടത്തിയതെന്നായിരുന്നു കണ്ടെത്തൽ. 2016 മെയ്​ മാസം സാധ്വിക്ക്​ എൻ.ഐ.എ ക്ലീൻ ചിറ്റ്​ നൽകുകയായിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement