കോഴിക്കോട്: പ്രസംഗത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയാൽ പൊതു ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടിയുടെ ഭാഗമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, കേസിന് പിന്നില്‍ ഉദ്യോഗസ്ഥ- ഇടതുപക്ഷ ഗൂഢാലോചനയുണ്ട്. കള്ളക്കേസുകള്‍ ചുമത്തി തകര്‍ക്കാമെന്ന് കരുതുന്നത് വ്യാമോഹമാണ്. സംസ്ഥാന അധ്യക്ഷനായ ശേഷം ഇതുപോലെ രണ്ട് കള്ളക്കേസുകള്‍ തനിക്കെതിരേ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങലില്‍ നടത്തിയ മുസ്ലിംവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ടാണു ശ്രീധരന്‍പിള്ളയ്ക്കെതിരേ കേസെടുത്തത്. എന്നാല്‍ പ്രസംഗത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും ഇല്ലെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ഒരു മതത്തെ കുറിച്ചും പരാമര്‍ശമില്ല. ദൈവത്തിന്റെ മുന്നിലും കോടതിക്ക് മുന്നിലും താന്‍ കുറ്റക്കാരനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ കോടതി വിധി എതിരായാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. എന്നാല്‍ ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പരാതി നല്കിയ വി.ശിവന്‍കുട്ടി പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.
മുസ്‍ലിം വിരുദ്ധ വര്‍ഗീയ പ്രസംഗത്തിന്റെ പേരിലാണ് പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആറ്റിങ്ങല്‍ പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
This post have 0 komentar
EmoticonEmoticon