ആറ്റിങ്ങൽ: സ്വന്തം പേരിലുള്ള കേസുകൾ പത്രങ്ങളിലൂടെ നൽകി പരസ്യപ്പെടുത്തിയില്ലെന്ന് കാണിച്ച് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകി. നാമനിർദേശപത്രികയിൽ തനിയ്ക്കെതിരെ ഏഴ് കേസുകളുണ്ടെന്നാണ് അടൂർ പ്രകാശ് നാമനിർദേശപത്രികയിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് പത്രപ്പരസ്യം വഴി പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്ന് പരതിയില്‍ പറയുന്നു.
സ്ഥാനാർത്ഥികൾ സ്വന്തം പേരിലുള്ള ക്രിമിനൽ കേസുകൾ പത്രമാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തണമെന്ന്, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം പുറത്തിറക്കിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടം ലംഘിച്ചെന്ന് തെളിഞ്ഞാൽ നടപടി വരും. നിശ്ശബ്ദപ്രചാരണത്തിന് മുമ്പ് തന്നെ കേസുകളുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്നാണ് ചട്ടം. ചട്ടപ്രകാരം ഇനി രണ്ട് ദിവസത്തിനുള്ളില്‍ കേസ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon