ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വൈറസ് പരാമർശത്തിനെതിരെ മുസ്‌ലിം ലീഗ് ഇന്ന് പരാതി നൽകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് പരാതി നൽകുക. രാവിലെ 11 മണിക്ക് പരാതി സമർപ്പിക്കും.
മുസ്ലിം ലീഗ് ഒരു വൈറസാണ്. വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ല. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ആ വൈറസ് ഇപ്പോള്‍ത്തന്നെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കും - എന്നായിരുന്നു ആദിത്യനാഥിന്റെ വിവാദ പ്രസ്‌താവന.
1857ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തില്‍ രാജ്യം മുഴുവന്‍ മംഗള്‍ പാണ്ഡേയ്ക്കൊപ്പം നിന്ന് പോരാടി. എന്നാല്‍ അതിനു ശേഷം മുസ്ലിം ലീഗ് എന്ന വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുകയും രാജ്യത്തിന്റെ വിഭജനത്തിനുവരെ കാരണമാകുകയും ചെയ്തു. ഇതേതരത്തിലുള്ള ഭീഷണിയാണ് മുസ്ലിം ലീഗ് ഇപ്പോള്‍ രാജ്യമെമ്പാടും ഉയര്‍ത്തുന്നത്. ലീഗിന്റെ ഹരിതപതാക വീണ്ടും ഉയര്‍ന്നു പറക്കുകയാണ്. മുസ്ലിം ലീഗ് എന്ന വൈറസ് കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നു, ശ്രദ്ധയോടെയിരിക്കുക- എന്നും യോഗി ട്വിറ്ററിൽ പറഞ്ഞിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon