ഷില്ലോംഗ്: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ ചോദ്യം ചെയ്യുകയായിരുന്ന കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിന് കൊൽക്കത്തയിലേക്ക് മടങ്ങാൻ അനുമതി. തുടർച്ചയായ അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് രാജീവ് കുമാറിനെ മടക്കി അയയ്ക്കുന്നത്. രാജീവ് കുമാറിനെ ഇന്നും മൂന്നു മണിക്കൂറോളം ഷില്ലോംഗിൽ ചോദ്യം ചെയ്തിരുന്നു.
ശാരദ, റോസ്വാലി ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് രാജീവ്കുമാറിനെ തുടർച്ചയായ ദിവസങ്ങളിൽ ചോദ്യം ചെയ്തത്. ഇതുവരെ 27 മണിക്കൂർ രാജീവ് കുമാർ ചോദ്യം ചെയ്യലിന് വിധേയനായി. ശനിയാഴ്ച മുതൽ രാവിലെ 10.30നുതന്നെ ഷില്ലോംഗിലെ സിബിഐ ഓഫീസിലെത്തുന്നുണ്ട്.
കേസിൽ മുൻ തൃണമൂൽ കോൺഗ്രസ് എംപി കുനാൽ ഘോഷിനെയും ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച രാജീവ്കുമാറിനെയും ഘോഷിനെയും ഒരുമിച്ചും വെവ്വെറെയും സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon