ഇന്ത്യയും മാലിദ്വീപും തമ്മില്‍ ഉഭയകക്ഷി വിസാചട്ടങ്ങളില്‍ ഇളവ് വരുന്നു . മാലിദ്വീപിലെ വിദേശികളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യാക്കാരാണ് . 22,000 ത്തോളം ഇന്ത്യക്കാരാണ് ദ്വീപില്‍ ജോലി ചെയ്യുന്നത് .
മാലിദ്വീപില്‍ നിന്നും നിരവധി വിദ്യാര്‍ഥികള്‍ പഠനത്തിനായി ഇന്ത്യയിലേക്ക് വരുന്നുണ്ട് . ഇവര്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് നിലവില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത് . ഇന്ത്യയില്‍ പഠിക്കുന്ന മാലി വിദ്യാര്‍ഥിക്കളുടെ മാതാപിതാക്കള്‍ക്ക് ആശിത്രവിസ ലഭ്യമാക്കും .
ദ്വീപില്‍ തൊഴിലിനായി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഫീസ് അടച്ച് 15 ദിവസത്തിനുള്ളില്‍ ലഭിക്കും . പുതുക്കിയ വ്യവസ്ഥകള്‍ മാര്‍ച്ച് 11 മുതല്‍ നിലവില്‍ വരും . കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 ന് ഇന്ത്യയിലെത്തിയ പ്രസിഡന്റ് ഇബ്രാഹിം സ്വലിഹിന്റെ സന്ദര്‍ശനത്തിലാണ് ഇക്കാര്യങ്ങളില്‍ ധാരണയിലായത് .
മാലി ദ്വീപില്‍ നിന്നും മറ്റൊരാള്‍ ക്ഷണിച്ചാല്‍ മാത്രമേ ഇന്ത്യക്കാര്‍ക്ക് അവിടെ ബിസിനസ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. ഈ നിബന്ധനയും നീക്കം ചെയ്തു . ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് മാലിദ്വീപില്‍ ബിസിനസ് നടത്താന്‍ തദ്ദേശ വാസിയുടെ ക്ഷണം ആവശ്യമില്ല .
തൊഴില്‍ , വിദ്യഭ്യാസ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് മാലിദ്വീപില്‍ നിന്നുമുള്ള വിസഅപേക്ഷകരില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് . ബെംഗളുരു , തിരുവനന്തപുരം , എന്നിവിടങ്ങളിലാണ് ഇവരില്‍ ഭൂരിഭാഗവും എത്തിയിരിക്കുന്നത് .
മുന്‍പ് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് 90 ദിവസത്തെ ടൂറിസ്റ്റ് വിസയായിരുന്നു നല്‍കിയിരുന്നത് . എന്നാല്‍ ഇനിമുതല്‍ ഇത് ആശിത്രവിസയാണ് . ഇത് വഴി വിദ്ധ്യാര്‍ഥികളുടെ പഠനം പൂര്‍ത്തികരിക്കുന്നത് വരെ മാതാപിതാക്കള്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ സാധിക്കും .
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon