ads

banner

Thursday, 17 October 2019

author photo

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അന്തിമ വോട്ടർപട്ടിക തയാറായി. 2019 ജനുവരിയിലെ വോട്ടർപട്ടികയാണ് തെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുന്നത്. ഇതിനുപുറമേ, ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച ദിവസം വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് സപ്ലിമെന്ററി പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലെസപ്ലിമെന്ററി പട്ടികയുൾപ്പെടെയാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.  1,07,851 പുരുഷൻമാരും 1,06,928 സ്ത്രീകളുമുൾപ്പെടെ 2,14,779 വോട്ടർമാരാണ് മഞ്ചേശ്വരം മണ്ഡലത്തിലുള്ളത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്നതിനേക്കാൾ 2693 വോട്ടർമാരുടെ വർധനവ് ഉപതെരഞ്ഞെടുപ്പിലുണ്ട്. 
 
1,55,306 വോട്ടർമാരാണ് എറണാകുളം മണ്ഡലത്തിലുള്ളത്. ഇതിൽ 76,184 പുരുഷൻമാരും 79,119 സ്ത്രീകളും മൂന്നു ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്   2905 വോട്ടർമാർ ഇത്തവണ അധികമുണ്ട്.

 1,97,570 വോട്ടർമാരാണ് വട്ടിയൂർക്കാവിലുള്ളത്. 94,326 പുരുഷ വോട്ടർമാരും 1,03,241 സ്ത്രീ വോട്ടർമാരും മൂന്നു ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെയാണിത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതിനേക്കാൾ 1969 വോട്ടർമാരുടെ വർധനവുണ്ട്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement